ഐന്‍ പിന്‍വാങ്ങുന്നു; വേദനയോടെ സിദ്ധാര്‍ഥ് ശിവ

സിദ്ധാര്‍ഥ് ശിവ

ഇത്തവണത്തെ ദേശീയ ചലചിത്ര പുരസ്‌കാരത്തില്‍ മികച്ച മലയാള ചിത്രമായി തെരെഞ്ഞെടുത്ത ‘ഐന്‍’ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ തിയറ്ററുകളിലായിരുന്നു പ്രദര്‍ശനം.

ഇപ്പോള്‍ ചിത്രം തിയറ്ററുകളില്‍ നിന്നും പിന്‍വാങ്ങുകയാണ്. ആളുകേളാറത്തതുമൂലവും പുലി ഇറങ്ങുന്നതുമൂലവുമാണ് ചിത്രം തിയറ്ററുകളില്‍ നിന്നും മാറ്റുന്നതെന്ന് സംവിധായകനായ സിദ്ധാര്‍ഥ് ശിവ പറയുന്നു.

സിദ്ധാര്‍ഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം- ‘ ഒരുപാട് സന്തോഷം .... 'ഐൻ' തിയറ്ററുകളിൽ നിന്നും പിൻവാങ്ങുകയാണ്...ഒരു വശത്ത് ആളുകള്‍ കേറാത്തപ്പോൾ... മറുവശത്ത് 'പുലി' കേറുന്നു.....തൃശൂർ , കോഴിക്കോട് തിയറ്ററുകളിൽ നിന്ന് ഐൻ നെ പുലി പിടിച്ചു ...തിരുവനന്തപുരത്ത് അടുത്താഴ്ച്ച കൂടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു...സന്തോഷം എന്ന് പറഞ്ഞത് വെറുതെ അല്ല....

ഫേസ്ബുക്കിലൂടെയും , വാട്ട്സാപ്പിലൂടെയും മാത്രം ഈ സിനിമയെ പറ്റി പറഞ്ഞു കേട്ടു അറിഞ്ഞു വന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ആണ് ഈ സിനിമ കണ്ടത്...എറണാകുളത്തു നിന്നും കോട്ടയത്ത് നിന്നുമൊക്കെ ഈ സിനിമ കാണാൻ മാത്രം തൃശൂർ എത്തിയ നല്ല സിനിമയെ സ്നേഹിക്കുന്ന കുറച്ചു നല്ല കൂട്ടുകാർ....

കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും യാത്ര ചെയ്തു വന്നു സിനിമ കണ്ടു അസമയത്ത് വീടുകളിൽ തിരിച്ചെത്തിയ സിനിമ 'പ്രാന്തന്മാർ'.....അഭിപ്രായങ്ങൾ രേഖപെടുതിയവർ ... പറഞ്ഞവർ... സുഹൃത്തുകളെ അറിയിച്ചവർ ....എല്ലാം എനിക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ആണ്...

ഈ സിനിമയ്ക്കു ഇത് കിട്ടിയാൽ മതിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.... ഞാൻ തൃപ്തനാണ്... കാരണം .. ഈ സിനിമയ്ക്കു വന്ന കുറച്ചെങ്കില്‍ കുറച്ചു ആളുകള്‍ .... ഐൻ എന്ന "ഉറക്കം വരാൻ സാദ്യത ഉള്ള" ഒട്ടും "ചിരിപ്പിക്കാത്ത" "രസിപ്പിക്കാത്ത" അവാർഡ് സിനിമ കാണാൻ വന്നവർ ആണ് ....

നിങ്ങളോട് അതിനുള്ള സ്നേഹവും നന്ദിയും ഉണ്ട്...ആഗ്രഹം ഉണ്ടായിട്ടും സാഹചര്യങ്ങൾ കാരണം സിനിമ കാണാൻ പറ്റാഞ്ഞ സുഹൃത്തുക്കൾ... "ഓൾ ദി ബെസ്റ്റ്” അടിച്ച അഭ്യുദയകാംഷികൾ.... എല്ലാവർക്കും നന്ദി...

ഈ സിനിമ നിറഞ്ഞ സദസിൽ ഓടും എന്ന വിശ്വാസത്തിൽ ഒന്നുമല്ല ഇത് റിലീസ് ചെയ്തത്... റിലിസിനു മുടക്കിയ കാശിന്റെ പകുതി പോലും കിട്ടില്ല എന്നും അറിയാരുന്നു...

പക്ഷേ.... ഐൻ സിനിമയിൽ രചന പറയുന്ന ഒരു സംഭാഷണം ഉണ്ട്... "നമ്മളെ കൊണ്ട് കഴിയുന്നത് നമ്മൾ ചെയ്യണം ... അത് കൊണ്ട് നമ്മുക്ക് എന്ത് പ്രയോജനം എന്ന് ചിന്തിക്കരുത് ...." ഞാനും ചിന്തിച്ചില്ല........ഈ സിനിമയിൽ നല്ല അഭിനയതാക്കൾ ഉണ്ട്... സാങ്കേതിക പ്രവർത്തകർ ഉണ്ട്.... സംഗീതജ്ഞർ ഉണ്ട് ..... അവരുടെ കഴിവുകൾ ആരും കാണാതെ പോകരുത് ...ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി .....

അവശേഷിക്കുന്ന ഷോകൾ കാണാൻ പറ്റുമെങ്കിൽ കാണണം... ബുധനാഴ്ച വരെ .. തൃശൂർ കൈരളി - 2.30pm, കോഴിക്കോട് കൈരളി - 6pm 9pm തിരുവനന്തപുരം നിള - 11.30am...ഒക്ടോബർ 2 നു മറ്റൊരു "അവാർഡ്" സിനിമ 'ഒരാൾപൊക്കം' റിലീസ് ആവുന്നു ...അത് കാണാൻ എങ്കിലും ശ്രമിക്കണം ...സെന്‍ററുകൾ കൂടുതൽ ഉണ്ട്...