ശിവദ നായരും മുരളി കൃഷ്ണനും വിവാഹിതരായി

മലയാളത്തിൽ നിന്ന് മറ്റൊരു താരവിവാഹം കൂടി. നടി ശിവദ നായരും നടൻ മുരളി കൃഷ്ണനും വിവാഹിതരായി. അങ്കമാലിയിലെ കൺവെൻഷണല്‍ സെന്ററില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള തീര്ത്തും ലളിതമായ കല്യാണമായിരുന്നു.

സു സുധി വാത്മീകമെന്ന ചിത്രത്തിലൂടെ നമ്മുടെ ഇഷ്ടനായികമാരുടെ കൂട്ടത്തിലേക്കെത്തിയ നടിയാണ് ശിവദ നായർ. വിനയന്‍ ചിത്രമായ രഘുവിന്റെ സ്വന്തം റസിയയിലും ദുൽഖർ ചിത്രം സെക്കൻഡ് ഷോയിലൂടെയും പ്രേക്ഷകർക്ക് പരിചിതനാണ് മുരളിയും.

വിവാഹത്തിന് ശേഷവും ജീവിതവും കരിയറും നന്നായി ഒപ്പംകൊണ്ടുപോകാമെന്ന തീരുമാനത്തിലാണ് ഇരുവരും. ബോബി സിംഹ നായകനാകുന്ന വല്ലവനുക്കും വല്ലവന് എന്ന ചിത്രത്തിലാണ് ശിവദയിപ്പോള്‍ അഭിനയിക്കുന്നത്. സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് മുരളി കൃഷ്ണനന്റെ പുതിയ ചിത്രം.