വരുന്നൂ... സുരാജ് വെഞ്ഞാറമൂടിന്റെ ബസ്

റോട്ടറി ക്ലബ്ബിന്റെ കാരുണ്യ പ്രവർത്തനത്തിനു പുതിയ കാൽവയ്പ്. വെഞ്ഞാറമൂട് റോട്ടറി ക്ലബ്ബ് അംഗമായ നടൻ സുരാജ് വെഞ്ഞാറമൂട് ഭിന്നശേഷിയുള്ള കുട്ടികൾക്കുവേണ്ടി ഒരു സ്കൂൾ വാൻ വാങ്ങി നൽകുകയാണ്. കുറ്റിച്ചൽ കേന്ദ്രമായി പ്രവർത്തിക്കുന്ന എസ്ജി സ്പെഷൽ സ്കൂളിനാണു വാൻ നൽകുന്നത്.

ഇന്നു വൈകിട്ട് 7.30നു വെഞ്ഞാറമൂട് റോട്ടറി ക്ലബ് ഹാളിൽ നടക്കുന്ന യോഗത്തിൽ താക്കോൽ ദാനം കോലിയക്കോട് എൻ കൃഷ്ണൻനായർ എം എൽ എ കെ എസ് ശബരീനാഥ് എം എൽ എക്കു നൽകി നിർവഹിക്കും. തുടർന്നു വിവിധ തൊഴിൽ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കും. സിനിമാ താരങ്ങളായ ധ്യാൻ ശ്രീനിവാസ്. നീരജ് മാധവ്, വെഞ്ഞാറമൂട് സി.ഐ വി.എസ് പ്രദീപ് കുമാർ, റോട്ടറി അസി. ഗവർണർ സുധി ജബ്ബാർ എന്നിവർ പങ്കെടുക്കും.