കുഞ്ഞുങ്ങളിൽ കാര്യങ്ങൾ അടിച്ചേൽപിക്കരുത്: സുരേഷ് ഗോപി

കുട്ടികൾ പറയാതെ തന്നെ അവരുടെ താൽപര്യങ്ങളും ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കാൻ കഴിയുന്നതാണ് മികച്ച പാരന്റിങ് എന്ന് സുരേഷ് ഗോപി. കുട്ടികളിൽ മാതാപിതാക്കളുടെ താൽപര്യങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. കുട്ടികളുടെ തെറ്റുകൾ എങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കാതെ അവരെ നേരായ വഴിക്ക് നടത്താൻ കഴിയുമ്പോളാണ് മാതാപിതാക്കൾ വിജയിക്കുന്നത്.

കുട്ടികൾക്ക് വേണ്ടി മാതാപിതാക്കൾ കാണേണ്ട മികച്ച ചിത്രമാണ് മൈ ഗോഡെന്ന് ചലചിത്ര താരം സുരേഷ് ഗോപി. മകൻ സിനിമയിൽ വരുമ്പോൾ അവന് ഒരു ഉപദേശവും നൽകിയിട്ടില്ലെന്നും അവന് മികച്ച വിദ്യാഭ്യാസം നൽകാനും അവന് ആവശ്യമായ കാര്യങ്ങളും നൽകിയിട്ടുണ്ട്, അവന് കാര്യങ്ങൾ തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് വളർത്തിയിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. മകന്റെ കാലഘട്ടത്തിലെ അഭിനയ രീതികൾ വ്യത്യസ്തമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.