അഭിനയം നിർത്തുകയാണെന്ന് തമിഴ് യുവനടൻ

പസങ്ക 2 വിൽ കാർത്തിക്

സ്റ്റാൻഡ്-അപ് കൊമേഡിയനും നടനുമായ കാർത്തിക് കുമാർ അഭിനയം നിർത്തുന്നു. പസങ്ക 2, യാരടി നീ മോഹിനി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കാർത്തി ട്വിറ്ററിലൂടെയാണ് അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ചത്.

‘19 സിനിമകൾ കഴിഞ്ഞു. ഇനി സിനിമയില്‍ തുടരാനാകില്ല, മണിരത്നം സാറിന്റെ ഒപ്പം അലൈപായുതൈ മുതൽ പസങ്ക 2വരെ നല്ല കഥാപാത്രങ്ങൾ െചയ്യാനായി. എന്നാലും ഞാൻ ഒരു പരാജയമാണ്.–കാർത്തിക് പറയുന്നു.

‘എന്നിൽ തന്നെ വിശ്വസിക്കാൻ സാധിക്കാഞ്ഞതാകാം പരാജയ കാരണം. സിനിമ നടനെന്ന നിലയിൽ പരാജയമാകാൻ കാരണവും ഞാൻ തന്നെയാണ്. കാർത്തിക് പറഞ്ഞു.