Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിശബ്ദം ട്രെയിലര്‍ കാണാം

nishabd

തമിഴ് ചിത്രം നിശബ്ദം ട്രെയിലര്‍ പുറത്തിറങ്ങി. മൈക്കിള്‍ അരുണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ഥ സംഭവം ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

നേരത്തെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനും ഏറ്റവും മികച്ച പ്രതികരണമായിരുന്നു. നവാഗതനായ അജയ്‌യാണ് നായകൻ. വണ്‍ ബൈ ടു, ദി റിപ്പോര്‍ട്ടര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനയയാണ് ചിത്രത്തിലെ നായിക.

Nisabdham Official Trailer I Tamil I Ajay I Abinaya I Baby Sathanya I Kishore I Raagam Audios

ഫാമിലി ത്രില്ലർ ഗണത്തില്‍പ്പെടുന്ന ചിത്രത്തിൽ ബേബി സതന്യ, കിഷോർ, മലയാളി താരം നിഥിന്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാന്‍ ജസീലാണ് ചിത്രത്തിന്റെ സംഗീതം. എസ്‌ജെ സ്റ്റാര്‍ ഛായാഗ്രാഹണം. യുവരാജ്, സി സേതു എന്നിവരാണ് എഡിറ്റിങ്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.