മലയാളികളെ കുടുകുടെ ചിരിപ്പിച്ച അധ്യാപകര്‍

നമ്മുടെ ജീവതത്തില്‍ അക്ഷരങ്ങളുടെ വെളിച്ചംവീശിയ അധ്യാപകരോടുള്ള സ്നേഹത്തിന്‍റെ ഓര്‍മപ്പെടുത്തലായാണ് അധ്യാപകദിനം ആഘോഷിക്കുന്നത്. മലയാളസിനിമയിലുമുണ്ട് അങ്ങനെ ഒരുപാട് അധ്യാപകര്‍. സ്ഫടകത്തില്‍ തിലകന്‍ അവതരിപ്പിച്ച കടുവാ മാഷ് മുതല്‍ പ്രേമത്തില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിച്ച വിമല്‍ മാഷ് വരെ എത്തിനില്‍ക്കുന്നു മലയാളസിനിമയിലെ അധ്യാപകരുടെ നിര. ഇതില്‍ ചില കോമഡി സാറുമ്മാരെ നമുക്ക് പരിചയപ്പെടാം.

മിന്നാരം

ഹാസ്യരസങ്ങള്‍ മാറിമറയുന്ന കഥാപാത്രങ്ങളില്‍ പപ്പുവിന്‍റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് മിന്നാരത്തിലെ ട്യൂഷന്‍ സാര്‍. ഡോണ്ട് വറി ഡോണ്ട് വറി എന്നു പറഞ്ഞുപോയ സാര്‍ കടുവാക്കൂട്ടില്‍ തലയിട്ട് ഓടുന്ന രംഗം ഇപ്പോഴും മലയാളികളുടെ ഉള്ളില്‍ ചിരിപടര്‍ത്തും.

ഒളിമ്പ്യൻ അന്തോണി ആദം

ചിരിയുടെ തന്പുരാന്‍ ജഗതി ശ്രീകുമാറിന്‍റെ വട്ടോളി. കായികാധ്യാപകനായി തിളങ്ങി നിന്ന ജഗതിയുടെ കോമഡി നന്പറുകള്‍ സിനിമയുടെ പ്രധാനആകര്‍ഷണമായിരുന്നു.

ആമിനാ ടെയ് ലേഴ്സ് (ഇന്നസെന്‍റ്)

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം(മോഹന്‍ലാല്‍)

ഓടരുതമ്മാവാ ആളറിയാം (ശ്രീനിവാസന്‍)