അമര്‍ അക്ബര്‍ അന്തോണിയുടെ ഡബ്മാഷ്

മുകേഷ്, ജഗദീഷ്, അശോകന്‍, സിദ്ദിഖ് എന്നിവര്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ഇന്‍ ഹരിഹര്‍ നഗര്‍ സ്പെഷല്‍ ഡബ്മാഷ് ഒരുക്കി പൃഥ്വിയും ജയസൂര്യയും ഇന്ദ്രജിത്തും. ഏകാന്ത ചന്ദ്രികേ എന്ന ഗാനമാണ് ഇരുവരും ഡബ്മാഷിനായി ഉപയോഗിച്ചത്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ അന്തോണിയുടെ ചിത്രീകരണത്തിനിടെയാണ് ഡബ്മാഷ് ചിത്രീകരിച്ചതും. നേരത്തെ മോഹന്‍ലാല്‍ ചെയ്ത ഡബ്മാഷ് വിഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.