തോപ്പിൽ ജോപ്പന്റെ കൊലമാസ് ടീസർ

മമ്മൂട്ടിയുടെ ആക്‌ഷനും ഗ്ലാമറും നിറഞ്ഞുനിൽക്കുന്ന തോപ്പിൽ ജോപ്പന്റെ രണ്ടാം ടീസർ പുറത്തിറങ്ങി. ആദ്യ ടീസറിൽ മമ്മൂട്ടിയുടെ സാന്നിധ്യം ഇല്ലായിരുന്നു. തോപ്പില്‍ ജോപ്പനെന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസറായിരുന്നു അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

മംമ്ത പറഞ്ഞതുപോലെ അച്ചായൻ എന്നു പറഞ്ഞാൽ ഇതാണ് അച്ചായൻ. തോപ്പില്‍ ജോപ്പന്‍ എന്ന പ്ലാന്ററായി മമ്മൂട്ടിയെത്തുമ്പോള്‍ നായികയായി മംമ്തയും ആൻഡ്രിയയും എത്തുന്നു. കവിയൂർ പൊന്നമ്മ, സോഹൻസീനു ലാൽ, ശ്രീജിത് രവി എന്നിവരാണ് മറ്റുതാരങ്ങള്‍.

താപ്പാനയ്ക്ക് ശേഷം ജോണി ആന്റണിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനൊപ്പം ഒക്ടോബര്‍ 7ന് തോപ്പില്‍ ജോപ്പന്‍ തിയറ്ററുകളിലെത്തും.