നടി ശ്രീലത മേനോന് സഹായവുമായി ഉമ പ്രേമന്‍

കാരുണ്യത്തിന്‍റെ സ്നേഹസ്പര്‍ശവുമായി ഉമ പ്രേമന്‍. വനിതാ വുമണ്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് കിട്ടിയ ഉമ തനിക്കു ലഭിച്ച പുരസ്കാരതുകയായ ഒരു ലക്ഷം രൂപ, നടി ശ്രീലത മേനോന് നല്‍കിയാണ് മാതൃക കാട്ടുന്നത്.

അസ്ഥികളെ ബാധിയ്ക്കുന്ന രോഗം പിടിപെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ശ്രീലത ചികിത്സയിലായിരുന്നു. മുപ്പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും വേഷമിട്ടിട്ടുണ്ട് ശ്രീലത. അഭിനയ രംഗത്ത് നിന്ന് കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ലാത്തെ ശ്രീലതയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താന്‍ സുമനസുകളുടെ കാരുണ്യം തേടുകയായിരുന്നു മക്കള്‍. ശ്രീലതയുടെ നിസഹായാവസ്ഥ അറിഞ്ഞതോടെയാണ് ഉമ സഹായിക്കാനായി രംഗത്തെത്തിയത്.

ഉമ പ്രമേന്‍ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അവരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം- ശ്രീലത മേനോന്റെ 2 കണ്ണുകളുടെയും സർജറി കഴിഞ്ഞു . 90 % കാഴ്ച തിരിച്ചു കിട്ടി. 52000 രൂപയോളം ഇതിനായി ചെലവ് വന്നു. അവർക്കായി തിരുവനന്തപുരത്ത് വീട് വെക്കാനായി സ്ഥലത്തിന് കുറെ അന്വേഷിച്ചു എങ്കിലും സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ടും തുടര്ന്നും അവരുടെ കാര്യങ്ങൾ അന്വേഷിക്കാനായി ആരും ഇല്ലാത്തതും കണക്കിലെടുത്ത് തൃശൂർ ലേക്ക് മാറാൻ ഞങ്ങൾ ശ്രീലതയുടെ അഭിപ്രായം ആരാഞ്ഞു. ഈ തീരുമാനം അവർക്കും സ്വീകാര്യമായി. തൃശ്ശൂരിൽ എവിടെയെങ്കിലും 4 അല്ലെങ്കിൽ 5 സെന്റ്‌ സ്ഥലം കുറഞ്ഞ വിലക്ക് വാങ്ങി അവിടെ ഒരു കൊച്ചു വീട് വെക്കാൻ ആണ് ഉദേശിക്കുന്നത്.

ത്രിശൂരിലോ പരിസര പ്രദേശങ്ങളിലോ സൌജന്യമായോ തുച്ചമായ വിലക്കോ 5 സെന്റ്‌ സ്ഥലം നിങ്ങളുടെ അറിവിൽ ഉണ്ടെങ്കിൽ ഞങ്ങളെ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.ചികിത്സയുടെ ഭാഗമായി ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടതിനാൽ വാങ്ങുന്ന സ്ഥലത്തേക്ക് വാഹനം എത്തണം എന്നത് അത്യാവശ്യമാണ്. ഇവിടെ നമുക്ക് അടുത്ത് ആകുമ്പോൾ ഇടയ്ക്കു പോയി കാര്യങ്ങൾ അന്വേഷിക്കുവാനും മൂത്ത മകന് ഒരു ജോലി ശരിയാക്കുവാനും നമുക്ക് അധികം ബുദ്ധിമുട്ടില്ല. അർജുൻ നു ഒരു ജോലി ശരിയായാൽ അദ്ദേഹം തന്നെ താഴെയുള്ള 2 കുട്ടികളുടെയും വിദ്യാഭ്യാസവും സംരക്ഷണവും ഏറ്റെടുക്കും.

നിങ്ങളുടെ അറിവില കുറഞ്ഞ വിലക്ക് സ്ഥലങ്ങള്‍ കിട്ടാനുള്ള വിവരങ്ങൾ ഉണ്ടെങ്കിൽ ദയവായി അയച്ചു തരുമല്ലോ. സ്ഥലം ആയാൽ വീട് വെക്കാൻ വനിതാ അവാർഡ്‌ തുകയായി എനിക്ക് ലഭിച്ച 1 ലക്ഷം രൂപയും ശ്രി കൊച്ചൗസേപ് ചിറ്റിലപ്പള്ളി നല്‍കിയ 1 ലക്ഷം രൂപയും കയ്യിൽ ഉണ്ട്. ബാക്കി തുകയാണ് ഇതിലേക്ക് കണ്ടെത്തേണ്ടത്‌. പിന്തുണക്കോ സഹായത്തിനോ ആരും ഇല്ലാതെ തീര്ത്തും നിരാലംബരായ ഈ അമ്മയ്ക്കും മക്കൾക്കും നമ്മളാൽ കഴിയുന്നതു ചെയ്യുവാൻ നിങ്ങൾ ഓരോരുത്തരും മുന്നോട്ടു വരണം. ഇത് എന്റെ ഒരു അപേക്ഷയാണ്.

നിങ്ങളുടെ സഹായങ്ങൾ താഴെ പറയുന്ന അക്കൗണ്ട്‌ ലേക്ക് അയക്കാവുന്നതാണ്. നിങ്ങൾ നല്കുന്ന ഓരോ രൂപയും ഒരു കുടുംബത്തെയാണ് സംരക്ഷിക്കുക. She received our Cot and now its very useful.

SREELATHA BHAVANA NIDHI ac no: 4275000100546914 Bank Name:Punjab National Bank Branch Name:Guruvayur West Nada, Kerala RTGS CODE:PUNB0427500

അരയ്ക്ക് താഴേയ്ക്ക് പൂര്‍ണമായും തളര്‍ന്ന നിലയിലാണ് ശ്രീലത. മൂന്ന് ആണ്‍മക്കളാണ് ശ്രീലതയ്ക്ക്. 20 കാരനായ മൂത്ത മകന്‍ അര്‍ജ്ജുന്‍ കൂലിപ്പണിചെയ്താണ് അമ്മയുടെ ചികിത്സയ്ക്കും ഇളയ കുട്ടികളുടെ പഠനത്തിനുമുള്ള പണം കണ്ടെത്തുന്നത്.