ലിസി പിതാവിന് പ്രതിമാസം 5500 രൂപ നല്‍കണമെന്ന് ഉത്തരവ്

നടി ലിസി പിതാവിന് പ്രതിമാസം 5500 രൂപ നല്‍കണമെന്ന് ഉത്തരവ്. ഏക മകളായ ലിസിയില്‍ നിന്ന് സാമ്പത്തിക സഹായവും സംരക്ഷമവും ലഭിയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ത്ഥിച്ച് പിണ്ടിമന പഴങ്ങറ നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്ന പിതാവിന് മതിയായ സംരക്ഷണം നല്‍കാന്‍ നടി ലിസിയോട് മെയിന്റനന്‍സ് ട്രിബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍ ഡി ഒ: പി എന്‍ സന്തോഷ് ഉത്തരവിട്ടു.

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന പരാതിക്കാരന്‍ സ്വന്തമായി വരുമാനമാര്‍ഗമില്ലായാളാണ്‌. എതിര്‍കക്ഷി ലിസി മതിയായ സാമ്പത്തിക സ്‌ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്‌ഥയുമാണെന്നു ബോധ്യപ്പെട്ട ട്രിബ്യൂണല്‍ മുന്‍ ഉത്തരവ്‌ പുനഃസ്‌ഥാപിച്ചു.

പ്രതിമാസം 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കാനാണ്‌ ഉത്തരവ്‌. പരാതിക്കാരനുവേണ്ടി അഡ്വ. തോമസ്‌ അധികാരം, അഡ്വ. സാബു ആന്റണി എന്നിവര്‍ ഹാജരായി.