സീരിയലുകളെ പരിഹസിച്ച് ഗായത്രി സുരേഷ്; വിഡിയോ

മലയാള ടെലിവിഷൻ സീരിയലുകളെ പരിഹസിച്ച് നടി ഗായത്രി സുരേഷും സംഘവും നടത്തിയ വിഡിയോ സോഷ്യൽമീഡിയയില്‍ വൈറലാകുന്നു. ഗായത്രിയെ കൂടാതെ മറ്റുരണ്ടു താരങ്ങള്‍ കൂടിയുണ്ട്.

സീരിയലുകളിലെ സംഭാഷണങ്ങളെയും സന്ദർഭങ്ങളെയും രസകരമായി അവതരിപ്പിച്ചിരിക്കുന്നു ഇവർ. മുന്‍ മിസ് കേരളയായ ഗായത്രി സുരേഷ് കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികാ നിരയിലെത്തി. ഇപ്പോള്‍ ഒരേമുഖം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു.