തരുണിയുടെ ഓർമയ്ക്ക് മുന്നിൽ മനസ്സുപിടഞ്ഞ് വിനയൻ

തരുണി സച്ദേവ് സിനിമാപ്രേക്ഷകരുടെ മനസ്സിൽ തിളക്കമേറെയുള്ള ഒരു വെള്ളി നക്ഷത്രമായി ഇപ്പോലും മിന്നുന്നു. രസ്ന പരസ്യത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ തീർത്ത തരുണി വിനയന്റെ വെള്ളിനക്ഷത്രത്തിലൂടെ മലയാളികൾക്കും പ്രിയപ്പെട്ടവളായി. 14ാം വയസിൽ വിമാനാപകടത്തിൽ മരണപ്പെടുകയായിരുന്നു.

തരുണിയുടെ ഓർമകൾ പങ്കുവച്ച് സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം– രാവിലേ ചൂടേറിയ ഇലക്ഷൻ വാർത്തകൾ പരതുന്നതിനിടയിൽ ഈ ഫോട്ടോ കണ്ട പ്പോൾ മനസ്സു പിടഞ്ഞുപോയി........ തരുണിയുടെ ഒാർമ്മയ്കായി രണ്ടു വാക്ക് എഴുതണമെന്നു തോന്നി...

ഞാൻ എഴുതി സംവിധാനം ചെയ്ത 'സതൃം' 'വെള്ളിനക്ഷത്രം' എന്നീചിത്രങ്ങളിലൂ ടെ മലയാളികളുടെ മനസ്സിൽ വാൽസലൃം നിറഞ്ഞ പൊന്നോമനയായി മാറിയ ബേബി ത രുണി മരിച്ചിട്ട് നാലു വർഷം തികയുന്നു..

ഈശ്വരനേ വളരെയേറെനാൾ ഭജി ച്ചതുകൊണ്ടു മാത്രം തനിക്കു ലഭിച്ച കുട്ടിയാ ണ് തരുണി എന്നു വിശ്വസിച്ചിരുന്ന അവളു ടെ അമ്മ അവൾക്കു 14 വയസ്സു തികയുന്ന അതേ ജൻമനാളിൽ അതേ ഈശ്വരനേക്കാണാൻ യാത്ര തിരിച്ചതാണ് ... പക്ഷേ മരണ ത്തിലേക്കായിരുന്നു ആ യാത്ര അമ്മയേം മകളേം ഒരുമിച്ച് അന്നു കൂട്ടിക്കൊണ്ടു പോയത് ...ഈശ്വരന് ഇത്ര കണ്ണിച്ചോരയില്ലേ?... എന്നു നമൂക്ക് ചിലപ്പോൾ തോന്നിപ്പോകും..

അഞ്ചോ ആറോ വയസ്സുള്ളപ്പോൾ എന്റെ സിനിമകളിൽ അഭിനയിച്ച ആ കൊ ച്ചു കുട്ടി അതിനുശേഷം പരസൃചിത്രങ്ങളില ഭിനയിക്കാനായി മുംബൈയിൽ നിന്നും ഇവി ടെ വരുമ്പോളൊക്കെ എന്നേ വിളിക്കുമായിരുന്നു.. മുതിർന്നവരേക്കാളേറെ നിഷ്കളങ്കമായ സ്നേഹവും ആത്മാർദ്ധതയുമൊ ക്കെ മനസ്സിൽ സൂക്ഷിക്കുകയും സ്മരിക്കു കയും ചെയ്തിരുന്ന തരുണി അതുല്യമായ അഭിനയശേഷി കൈവരിച്ച ഒരത്ഭുത ശിശുതന്നെയായിരുന്നു... ആകുഞ്ഞുമനസ്സിന്റെ ഒാർമ്മയ്കു മുന്നിൽ... ആദരാഞ്ജലികൾ....