ദാമ്പത്യം നഷ്ടമാകുമ്പോൾ നഷ്ടപരിഹാരം വേണ്ടെന്ന് അമലയും വിജയ്‌യും

നടി അമല പോളും സംവിധായകൻ എ എൽ വിജയും വിവാഹ മോചിതരാകുവാൻ പോകുന്നുവെന്ന വാർത്ത അടുത്തിടെ സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. എല്ലാവരും ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടതും. എന്നാൽ ഞെട്ടിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്.

ഇരുവരും ഒരു വർഷമായി പിരിഞ്ഞാണു താമസിച്ചിരുന്നത്. ഇരുവരുടെയും വിവാഹ മോചന ഹർജിയിലാണ് ഇക്കാര്യമുള്ളത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനം ആവശ്യപ്പെട്ടാണ് ഇരുവരും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത്.

അമലയും വിജയ്‍യും അവരവരുടെ വീട്ടുകാർക്കൊപ്പമെത്തിയാണ് ഹർജി നൽകിയത്. 2014 ജൂണിലാണ് ഇരുവരും വിവാഹിതരായത്. അമലയാണ് ആദ്യം ഹർജി സമർപ്പിച്ചത്.

"കഴിഞ്ഞ വർഷം മാർച്ച് മൂന്നാം തീയതി മുതൽ വേറെ വേറെ ഇടങ്ങളിലാണു താമസിക്കുന്നതെന്നാണ് ഹർജിയിലുള്ളത്. നഷ്ടപരിഹാരതുക ഇരു കൂട്ടരും ആവശ്യപ്പെട്ടിട്ടില്ല. സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ജീവിതം വീണ്ടും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുക്കുകയായിരുന്നുവെന്നും ഹർജി‌യിലുണ്ട്. ആറു മാസം കഴിഞ്ഞ് ഹർജി വീണ്ടും കോടതി പരിഗണിക്കും.