കടലിൽ കണ്ട മഹാത്ഭുതം; വിവാഹവാർഷികത്തിന് സരിതയെ അത്ഭുതപ്പെടുത്തിയ ജയസൂര്യ

ജയസൂര്യയും കുടുംബവും

കഴിഞ്ഞ ജനുവരി 25 നായിരുന്നു ഞങ്ങളുടെ പന്ത്രണ്ടാം വിവാഹ വാർഷികം. ചെറായി ബീച്ചിലായിരുന്നു ആഘോഷം. സരിത ഓർക്കുന്നു. രാത്രി 12 ന് കേക്ക് മുറിച്ചു കഴിഞ്ഞതോടെ ലൈറ്റെല്ലാം അണഞ്ഞു. കടലിൽ വള്ളങ്ങളിൽ വെളിച്ചം കൊണ്ട് ഒരാശംസ തെളിഞ്ഞു. 'ഹാപ്പി ആനിവേഴ്സറി പൊന്നു.'

ആ നിമിഷത്തെ എക്സൈറ്റ്മെന്റ് പറഞ്ഞറിയിക്കാൻ പറ്റില്ല എത്ര വള്ളങ്ങളുണ്ടായിരുന്നു എന്നോ ഈ വിസ്മയം എങ്ങനെയാണ് ഒരുക്കിയതെന്നോ ഒന്നും ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. ആ നിമിഷത്തിന്റെ ആനന്ദം എന്നെ ഏതോ ലോകത്തെത്തിച്ചു. ഒരു ഫോട്ടോ പോലും എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്താണ് ഇപ്പോൾ വിഷമം..

ഈയൊരു സർപ്രൈസ് ഉണ്ടാക്കുന്നതിനു പിന്നിൽ പത്തു ദിവസത്തെയെങ്കിലും ശ്രമമുണ്ടായിരുന്നു ആർക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല. ശരിക്കും അതാണ് എക്സൈറ്റ്മെന്റിലെത്തിച്ചത്.

കാഴ്ചയ്ക്ക് രസമുള്ളതിലൊക്കെ വലിയ താൽപര്യമുള്ളയാളാണ് മോൻ അദ്വൈത്. ക്യാമറയെടുത്ത് വീട്ടിലുള്ളവരെക്കൊണ്ട് ചെറിയ സിനിമയൊക്കെ ചെയ്യാനുള്ള ശ്രമം അവൻ നടത്താറുമുണ്ട്. അവനും അദ്ഭുതമായി. എങ്ങനെയാണച്ഛാ ഇത് പറ്റിച്ചത് എന്നു പറഞ്ഞ് അവനും അന്വേഷണമായി.

പിറ്റേന്നും ഒരു സർപ്രൈസ് ഉണ്ടായി. രാവിലെ അമ്പലത്തിൽ പോകാൻ ഒരുങ്ങുമ്പോൾ കാണുന്നത്, തിരക്കുപിടിച്ച് എന്തോ എഴുതുന്ന ജയസൂര്യയെയാണ്. പെട്ടെന്നിറങ്ങിയില്ലെങ്കിൽ നടയടയ്ക്കും എന്നു പറഞ്ഞ് ഒരുവിധം എഴുന്നേൽപ്പിച്ച് അമ്പലത്തിൽ കൊണ്ടുപോയി. പിന്നെ വീട്, വിരുന്നുകാർ തിരക്കായി. അതിനിടയിൽ സുഹൃത്തുക്കൾ വിളിച്ചു തുടങ്ങി. അതുകൊള്ളാം, കലക്കി കേട്ടോ എന്നെല്ലാം പറഞ്ഞ്. പിന്നീടാണു മനസിലായത്, ജയസൂര്യ രാവിലെ കുത്തിയിരുന്നെഴുതിയത് കഥയാണെന്നും അതു ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തു എന്നും കഥയുടെ പേര് ‘ പൂജ്യത്തെ സ്നേഹിച്ച പെൺകുട്ടി’ അത് വെറും കഥയല്ലായിരുന്നു. ഞങ്ങളുടെ പ്രണയകാലത്തെക്കുറിച്ചുള്ള കഥയായിരുന്നു.

വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം ജയസൂര്യ നിർമ്മിച്ച പുണ്യാളൻ അഗർബത്തീസിൽ ജയസൂര്യയുടെയും സു... സു... സുധിവാത്മീകത്തിൽ ജയസൂര്യയുടെയും രണ്ടു നായികമാരുടെയും വസ്ത്രാലങ്കാരം നിർവഹിച്ചത് സരിതയാണ്. പുതിയ നിർമാണ സംരംഭമായ ‘ പ്രേത’ത്തിലും വസ്ത്രാലങ്കാരം ചെയ്യുന്നുണ്ട്.