വിക്രമിന്റെ മകൾ അക്ഷിതയുടെ വിവാഹനിശ്ചയം; ചിത്രങ്ങൾ

തമിഴ്സൂപ്പർതാരം വിക്രമിന്റെ മകൾ അക്ഷിതയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കാവിൻ കെയർ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ കെ രംഗരാജന്റെയും കലൈഞ്ജർ കരുണാനിധിയുടെ ചെറുമകൾ തേന്മൊഴിയുടെയും മകൻ മനു രഞ്ജിത് ആണ് വരൻ.

ചെന്നൈയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്. സംവിധായകൻ ശങ്കർ ചടങ്ങിനെത്തിയിരുന്നു. വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

ചെന്നൈയിലെ പ്രശസ്തമായ സി കെ ബേക്കറി ഉടമയാണ് മനു. കരുണാനിധിയുടെ മൂത്ത മകൻ മുത്തുവിന്റെ മകളാണ് വരന്റെ അമ്മ തേന്മൊഴി.