ഒരു നടനും കൈവരിക്കാത്ത നേട്ടവുമായി മോഹൻലാൽ

ഇന്ത്യൻ സിനിമയുടെ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മോഹൻലാൽ. പല ഭാഷകളിലായി അറുപതു ദിവസം കൊണ്ട് മൂന്നു ബ്ലോക്ബസ്റ്റർ ഹിറ്റുകളാണ് ആരാധകർക്കായി സമ്മാനിച്ചത്. തെലുങ്ക് ചിത്രമായ ജനതാ ഗാരേജ്, പ്രിയദർശൻ ചിത്രം ഒപ്പം, വൈശാഖിന്റെ പുലിമുരുകൻ ഇവയെല്ലാം ബോക്സ്ഓഫീസിൽ മെഗാ ഹിറ്റുകളായി.

ജനതാ ഗാരേജ്

ഈ വര്‍ഷത്തില്‍ മോഹന്‍ലാലിന്‍റേതായി പുറത്തിറങ്ങിയ ആദ്യ രണ്ട് ചിത്രങ്ങളും തെലുങ്കില്‍ നിന്നായിരുന്നു. വിസ്മയം, ജനതാ ഗാരേജ്. ഇതിൽ സെ്റ്റംബര്‍ 1 ന് പുറത്തിറങ്ങിയ ജനതാ ഗാരേജ് സൂപ്പർ ഹിറ്റായി മാറി. തെലുങ്കിലും മലയാളത്തിലും ചിത്രം കത്തിക്കയറി. ജൂനിയര്‍ എന്‍ടിആറിനൊപ്പമാണ് മോഹന്‍ ലാല്‍ നായകനായത്. കൊരട്ടല ശിവ യായിരുന്നു സംവിധാനം. തെലുങ്കിൽ ചിത്രം നൂറു കോടി കലക്ഷൻ കടന്നിരുന്നു.

ഒപ്പം

മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രമായാണ് ഒപ്പം റീലീസിനെത്തിയത്. സെപ്റ്റംബർ എട്ടിനായിരുന്നു റിലീസ്. താരത്തിന്റെ തന്നെ തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് തിയേറ്ററുകളില്‍ എത്തിയതിന് തൊട്ട് പിന്നാലെയാണ് ഒപ്പവും റിലീസിനെത്തിയത്. പ്രിയദര്‍ശനായിരുന്നു സംവിധായകന്‍. മോഹന്‍ലാല്‍ അന്ധ കഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം കുടുംബ പ്രേഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

പ്രിയദർശനും മോഹൻലാലും ഒന്നിച്ച 22മാത്തെ ചിത്രം കൂടിയായിരുന്നു ഒപ്പം. 58 കോടിയാണ് സിനിമയുടെ ആഗോള കലക്ഷൻ.

പുലിമുരുകൻ

നൂറുകോടി ക്ലബിൽ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രമെന്ന വിശേഷണത്തോടെയാണ് പുലിമുരുകന്റെ മുന്നേറ്റം. ഒക്ടോബർ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞോടുകയാണ്.

25 ദിവസം കൊണ്ട് 75 കോടിയാണ് സിനിമയുടെ ഇപ്പോഴത്തെ കലക്ഷൻ. ചിത്രത്തിന് വിദേശത്തും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.