Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാക്കുകളില്ലാത്ത ഒരു നിശബ്ദ ചിത്രം

deaf-movie

ദി ഡെഫ്, വർത്തമാനങ്ങളില്ലാത്ത, വാക്കുകളില്ലാത്ത ഒരു നിശബ്ദ ചിത്രം മലയാളത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം മനോരമ ഓൺലൈനിൽ ഈ വാർത്തയിലൂടെ നിർവഹിക്കുകയാണ്. ചാപ്ലിൻ മൂവീസിന്റെ ബാനറിൽ റിയാസ് എം.ടിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഹോളിവുഡ് ഫ്രെയിമിലാവും ചിത്രീകരണമെന്നു സംവിധായകൻ റിയാസ് അവകാശപ്പെട്ടു. 

ഊമയും ബധിരനുമായ ഒരു ചിത്രകാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണു കഥയ്ക്കാധാരം. ഒരു കാരണം തേടി അദ്ദേഹം ഒരു നഗരത്തിലെത്തുകയും ആ വരവിനു കാരണക്കാരനായ ആളെ അന്വേഷിക്കുകയും ചെയ്യുന്നതിനിടെ സംഭവങ്ങൾ കോർത്തിണക്കിയാവും ചിത്രത്തിന്റെ രൂപകൽപന. പുതുമുഖങ്ങൾക്കൊപ്പം  വിവിധ ഭാഷകളിലെ പ്രമുഖരാണു താരനിര. മേയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ ക്യാമറ അജയ് പോളും എഡിറ്റിങ് ജിതിൻ മനോഹറും നിർവഹിക്കും. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.