ചെറുക്കന് പെണ്ണിനേക്കാൾ പ്രായം കുറഞ്ഞാൽ; ബോബി ട്രെയിലർ കാണാം

മിയ ജോര്‍ജ്ജും മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും ഒന്നിച്ചഭിനയിക്കുന്ന ബോബി എന്ന പുതിയ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തന്നെക്കാള്‍ ആറുവയസ് പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ.

സുഹ്റ എന്റർടൈമെന്റ് സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന ബോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെബിയാണ്. കഥയും തിരക്കഥയും സംവിധായകന്റേതു തന്നെ. 

അജു, ധര്‍മജൻ, നോബി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. സംഭാഷണം - വി ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം - പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ് - ബാബുരത്നം. എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു. സിനിമ ആഗസ്റ്റ് 18ന് തിയറ്ററുകളിലെത്തും.