ആസിഫും മഡോണയും; ഇബ്‌ലിസ് ഫസ്റ്റ്ലുക്ക്

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനു ശേഷം സംവിധായകൻ രോഹിതും ആസിഫ് അലിയും ഒരുമിക്കുന്ന ഇബ്‌ലിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 

മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക. എൺപതുകളിൽ നടക്കുന്ന കഥയാണ് ഇബ്‌ലിസ്. ഹാസ്യത്തിനും സംഗീതത്തിനും പ്രധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് സംവിധായകൻ രോഹിതും സമീർ അബ്ദുലും ചേർന്നാണ്. മഡോണയും ചിത്രത്തിൽ ഗാനം ആലപിക്കുന്നുണ്ട്. അഖിൽ ജോർജ് ഛായാഗ്രഹണവും ഡോൺ വിൻസന്റ് സംഗീതവും നിർവഹിക്കുന്നു.