ചിറകൊടിഞ്ഞ കിനാവുകള്‍ ടീസര്‍

മകന്‍ പണിക്കിറങ്ങിയതില്‍പ്പിന്നെ ശ്രീനിവാസനും ഒന്നൊതുങ്ങി...മോനേ അംബുജാക്ഷാ ഇതുതാന്‍ടാ ബെസ്റ്റ് ടൈം. മലയാളികളെ ഏറെ ചിരിപ്പിച്ച അഴകിയ രാവണനിലെ എന്‍ പി അംബുജാക്ഷനും അയാളുടെ സിനിമാസ്വപ്നവും വീണ്ടുമെത്തുകയാണ്. തന്റെ നടക്കാതെ പോയ നോവല്‍ ചിറകൊടിഞ്ഞ കിനാവുകള്‍ സിനിമയാക്കുകയാണ്. ശ്രീനിവാസന്‍ തന്നെ അംബുജാക്ഷനായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി.

1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍ എന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിലാണ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രം ഒരുങ്ങുന്നത്. തയ്യല്‍ക്കാരനായി കുഞ്ചാക്കോ ബോബനും വിറകുവെട്ടുകാരന്റെ മകള്‍ സുമതിയായി റിമാ കല്ലിങ്കലും എത്തുന്നു. നവാഗതനായ സന്തോഷ് വിശ്വനാഥാണ് സംവിധാനം. യാതൊരു ടാഗ് ലൈനുമില്ല എന്ന ടാഗിലാണ് ചിത്രം എത്തുന്നത്. വിറകുവെട്ടുകാരനായി ജോയ് മാത്യുവും ഗള്‍ഫുകാരനായി മുരളി ഗോപിയും എത്തുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിറകൊടിഞ്ഞ കിനാവുകള്‍ മെയ് മാസം തിയറ്ററുകളിലെത്തും.