ധ്യാന്‍, നമിത പ്രമോദ് ; അടി കപ്യാരേ കൂട്ടമണി

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസനും നമിതാ പ്രമോദും കേന്ദ്രകഥാപാത്രങ്ങളാകുന്നു. ധ്യാന്‍ നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റു താരങ്ങള്‍.

ഹാസ്യപശ്ചാത്തലത്തിലുള്ള ചിത്രമാണിത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഈ സിനിമ നിര്‍മിക്കുന്നത്. തിര, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ നായകനായി എത്തുന്ന ചിത്രമാണിത്.