കവി ഉദ്ദേശിച്ചത്; ട്രെയിലർ കാണാം

ആസിഫ് അലി, ബിജു മേനോൻ, നരേൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ലഭിച്ച ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ തോമസ്–ലിജു തോമസ് എന്നിവർ ചേർന്നാണ് സംവിധാനം.

അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. തോമസുകുട്ടി, മാര്‍ട്ടിന്‍ ഡ്യുറോ എന്നിവരുടെതാണ് തിരക്കഥ. ഒരു മലയോരഗ്രാമ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മിന്നല്‍ സൈമണ്‍ എന്ന കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിക്കുന്നു. കാവാലം ബിജു, വട്ടമ്പറമ്പില്‍ ബോസ്‌കോ എന്നീ കഥാപാത്രങ്ങളായി ആസിഫ് അലിയും നരേനും എത്തുന്നു.

ജേക്‌സ് ബിജോയ്‌യും വിനു തോമസും ചേര്‍ന്നാണ് സംഗീതം നിര്‍വരിച്ചിരിക്കുന്നത്. ക്യാമറ ഷെഹനാദ് ജലാല്‍. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഒക്ടോബര്‍ എട്ടിന് ചിത്രം തീയേറ്ററുകളിലെത്തും.