രാജമ്മ അറ്റ് യാഹു ട്രെയിലർ കാണാം

കുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രധാനവേഷങ്ങളിലെത്തുന്ന രാജമ്മ അറ്റ് യാഹൂ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മുഴുനീളകോമഡിചിത്രമായി ഒരുക്കിയിരിക്കുന്ന സിനിമ നവംബർ 20ന് തിയറ്ററുകളിലെത്തും. ലാല്‍ജോസിന്‍റെ പ്രിയശിഷ്യന്‍ രഘുരാമ വർമ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും സമ്മാനിച്ച എം സിന്ധുരാജ് തിരക്കഥ എഴുതുന്നു.

ഇരുവരുടെയും നായികമാരായ എത്തുന്നത് അനുശ്രീയും നിക്കി ഗല്‍റാണിയുമാണ്. ക്യാമറ എസ് കുമാറും സംഗീതം ബിജിബാലും നിര്‍വഹിക്കുന്നു. എംടിഎം വെല്‍ഫ്ളോ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേഷ് നന്പ്യാര്‍, ബെന്നി, ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രം ലാൽ ജോസിന്റെ എൽജെ ഫിലിംസ് വിതരണത്തിനെത്തിക്കും.