സ്മാർട് ബോയ്സ് വരുന്നു

അലസന്മാരായ മൂന്നു ചെറുപ്പക്കാര്‍. രാഹുല്‍, സണ്ണി, വിഷ്‌ണു. സ്‌മാര്‍ട്ട്‌ ബോയികളാണെന്നാണ്‌ ഇവരുടെ വിചാരം. പക്ഷേ കാണിച്ചുകൂട്ടുന്നതെല്ലാം വലിയ മണ്ടത്തരങ്ങളും. ഇവരുടെ കഥ, വളരെ രസകരമായി അവതരിപ്പിക്കുകയാണ്‌ 'സ്‌മാര്‍ട്ട്‌ ബോയ്‌സ്' എന്ന ചിത്രം.

ഡ്രീം മേക്കേഴസ്‌ പ്രൊഡക്‌ഷന്‍സ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രം 'ഗെയിമര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം.ആര്‍. അനൂപ്രാജ്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്നു

സണ്ണി, രാഹുല്‍, വിഷ്‌ണു എന്നീ സ്‌മാര്‍ട്ട്‌ ബോയ്‌സിനെ മാനവ്‌, ഷംസീര്‍ ഷാം, ലിമു എം. ശങ്കര്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ഡഗ്ലസ്‌ എന്ന രസികന്‍ കഥാപാത്രത്തെ സജിന്‍ വര്‍ഗീസും ചിയാന്‍ ബാബു എന്ന കഥാപാത്രത്തെ പാഷാണം ഷാജിയും അവതരിപ്പിക്കുന്നു.