Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീരം; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

theeram-first-look

നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് തീരം. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മനോരമ ഓൺലൈനിലൂടെയാണ് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങിയത്.

ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ് സിനിമയിലൂടെ പറയുന്നത്. അനശ്വരനടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മരിയ ജോൺ നായിക.

ആലപ്പുഴ പശ്ചാത്തലമാക്കി പറയുന്ന മനോഹരമായ പ്രണകഥയാകും തീരം. സുഹ്റ എന്ന പെൺകുട്ടിയായി മരിയയും ആലപ്പുഴ പട്ടണത്തിൽ രാത്രിയില്‍ ഓട്ടോറിക്ഷാ സർവീസ് നടത്തുന്ന അലിയായി പത്മരാജ് എത്തുന്നു. അജ്മൽ അമീറിന്റെ സഹോദരൻ അഷ്കർ, ടിനി ടോം, സുധി കോപ്പ, കൃഷ്ണപ്രഭ എന്നിവരാണ് മറ്റുതാരങ്ങൾ.

സംഗീതം അഫ്സൽ യൂസഫ്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം. ശിൽപ രാജ് വസ്ത്രാലങ്കാരം. വിജയ് ശങ്കർ ചിത്രസംയോജനം.