വിക്രം ചിത്രം ഒക്ടോബര്‍ 21ന്

ഐ എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം വിക്രം നായകനാകുന്ന പത്ത് എന്‍ട്രതുക്കുള്ളൈ' ഒക്ടോബര്‍ 21ന് റിലീസ് ചെയ്യും. സിനിമയുടെ ട്രെയിലര്‍ അടുത്ത ആഴ്ച പുറത്തിറങ്ങും.

ഗോലിസോഡ എന്ന ഹിറ്റ്‌ ചിത്രത്തിന്‌ ശേഷം വിജയ്‌ മില്‍ട്ടണ്‍ വിക്രത്തിനെ നായകനാക്കി ഒരുക്കുന്ന `പത്ത്‌ എന്‍ട്രതുക്കുള്ളൈ' ഒരു റോഡ് മൂവിയാണ്. സാമന്തയാണ്‌ നായികയാകുന്നത്‌.

ജാക്കി ഷ്‌റോഫ്‌, പശുപതി, അഭിമന്യു സിംഗ്‌, സമ്പൂര്‍ണേഷ്‌ ബാബു, മനോബാല എന്നവരാണ്‌ ചിത്രത്തിലെ മറ്റ്‌ താരങ്ങള്‍. ഫോക്സ് സ്റ്റാറും സംവിധായകന്‍ മുരുകദോസും ചേര്‍ന്നാണ് നിര്‍മാണം.