വിലക്കപ്പെട്ട കനി; ഹ്രസ്വചിത്രം കാണാം

ഉനൈസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം വിലക്കപ്പെട്ട കനി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഒരു വിവാഹവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ പ്രമേയം. ആത്മാർത്ഥമായി പ്രണയിച്ചവൾ തേച്ചിട്ടു പോയിട്ടും അവൻ അവൾക്കായി സമ്മാനിച്ച അമൂല്യ വിവാഹസമ്മാനം.

ചിത്രീകരിച്ചിരിക്കുന്നത് ഒരു റിയൽ കല്യാണത്തിന്റെ ഇടയിലാണ് എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്. ആറു മാസം നീണ്ട പരിശ്രമത്തിനും റിഹേർസലിനും ശേഷമാണ് സംവിധായകൻ ഇത് ചിത്രീകരിക്കാൻ മുൻപോട്ട് വന്നത്.