‘പങ്കായം’ ഒപ്പിച്ച പണി; ഹ്രസ്വചിത്രം കാണാം

ബിബിൽ വർഗീസ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം പങ്കായം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. നാല് സുഹൃത്തുക്കൾ ചേർന്ന് വിനോദയാത്ര പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം.

നിർമാണം എബിൻ എൻ സാജൻ. ഛായാഗ്രഹണം ഷിമിജിത്ത് കൈമല. ശബ്ദസംവിധാനവും മിശ്രണവും അനീഷ് പി ടോം. ചിത്രസംയോജനം നിധിൻ ജോണി. പശ്ചാത്തലസംഗീതം ബേസിൽ ജോസഫ്.