പെൺകുട്ടികളെ 14 സെക്കൻഡിൽ കൂടുതൽ നോക്കാമോ? വിഡിയോ

14 സെക്കൻഡ് തന്നെ ഒരാൾ തുറിച്ചുനോക്കിയതായി പെൺകുട്ടി പരാതിപ്പെട്ടാൽ പൊലീസിനു കേസെടുത്ത് അയാളെ ജയിലിലടക്കാമെന്ന എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങിന്റെ പ്രസ്താവന സോഷ്യൽ‌മീഡിയയിൽ വലിയ ചർച്ചയാണ്. ഋഷിരാജ് സിങ്ങിന്റെ പ്രസംഗം നിമിഷനേരം കൊണ്ടു സമൂഹമാധ്യമങ്ങളിൽ തരംഗമായി. ട്രോളുകളാരും സംഭവം ഏറ്റെടുത്തു.

ഇപ്പോഴിതാ ഇതേവിഷയം ചർച്ച ചെയ്യുകയാണ് ‘ഒരു പാഞ്ചാലി വസ്ത്രാലങ്കാരം’ എന്ന ചെറുചിത്രം. ലോക വനിത ദിനത്തോട് അനുബന്ധിച്ച് സമൂഹത്തിനു ഒരു നല്ല സന്ദേശം കൊടുക്കാം എന്നുള്ള  ഒറ്റ ഉദ്ദേശത്തോടെ ചിത്രീകരിച്ച  ഒരു ചെറിയ സിനിമ ആണിത്.

ഏത് വസ്ത്രവും ധരിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക്  ഉണ്ടെന്നു പൂർണമായി മനസിലാക്കുകയും മാനിക്കുകയും ...എന്നാൽ പൂർണമായി വിശ്വസിക്കാൻ കഴിയാത്ത ഒരു സമൂഹത്തിൽ  ധരിക്കുന്ന വസ്ത്രത്തിലും അതിലെ ചില പിഴവുകൾ കാരണവും  സ്ത്രീകൾക്ക്   ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളും,  അപവാദിക്കപെടുവാനുള്ള  സാധ്യതകളും, അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും ലളിതമായി ചൂണ്ടി കാണിക്കുകയും ആണ് ഈ ചിത്രത്തിലൂടെ.