ദീപക് നായകനാകുന്ന ഹൊറർത്രില്ലർ ഹ്രസ്വചിത്രം ചിത്രകഥ

കുഞ്ഞിരാമായണം, തട്ടത്തിൻ മറയത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപക് പറമ്പോൽ നായകനായി എത്തുന്ന ചിത്രകഥ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ചിത്രത്തിന്റെ ആദ്യടീസർ തന്നെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മനോരമ ഓൺലൈനിന്റെ യൂട്യൂബ് ചാനൽ വഴിയാണ് ഹ്രസ്വചിത്രം ഔദ്യോഗികമായി പുറത്തിറക്കിയത്.

ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സന്ദീപ് മോഹനാണ്. സിനിമ പോലെ തന്നെ മികവുറ്റ സാങ്കേതികതയോടെയാണ് ചിത്രം യൂട്യൂബില്‍ പ്രദര്‍ശനത്തിനെത്തിക്കുക. കഥയും അവതരണവുമാണ് ചിത്രകഥയെ മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം.

ബാലതാരം എമിൻ സൽമാൻ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. വിവിധ മേളകളിൽ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട് ഈ ചിത്രം. ഷെഫിൻ എ കാസിമിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം ടോബിൻ തോമസ്.