കാവൽ; പുലിമുരുഗനും മുമ്പെ മലയാളത്തില്‍ ഒരു പുലിച്ചിത്രം

ഉൾക്കാടിന്റെ ദുരൂഹതകൾക്കു പിന്നിലെ അന്വേഷണമാണ് കാവല്‍. കാഴ്ചയുടെ വനാന്തരങ്ങൾ തേടിപ്പോകുന്ന ഫോറസ്റ്റ്ഗാർഡാണ് പ്രധാന കഥാപാത്രം. കാവൽ എന്ന ഹ്രസ്വ ചിത്രം തയ്യാറാക്കിയിട്ടുള്ളത് യുവാക്കളുടെ ഒരു കൂട്ടമാണ്. അജ്മൽ ഹനീഫ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും ചിത്രസംയോജനവും അജ്മലിന്റേതു തന്നെ.

ആദ്യാവസാനം വരെ ത്രില്ലർ സ്വഭാവം നിറഞ്ഞു നിൽക്കുന്ന ഹ്രസ്വചിത്രമാണ് കാവൽ. വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും ചിത്രത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.തനിഒരുവൻ, മെമ്മറീസ്, ഹണ്ട്രഡ് ഡെയ്സ് ഓഫ് ലവ് എന്നീ ചിത്രങ്ങളിലൂടെ ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിയ രാഹുൽ മാധവാണ് ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത് ചിത്രത്തിന്റെ അണിയറയിൽ പരിചയസമ്പന്നരായ യുവാക്കളുടെ ഒരു നിര തന്നെ പ്രവർത്തിക്കുന്നുണ്ട്.

പ്രമുഖ നിശ്ചലഛായാഗ്രാഹകനും സിനിമാറ്റോഗ്രഫി അധ്യാപകനുമായ തരുൺ ഭാസ്കർ ആണ്ചിത്രത്തിൽ കാമറ ചലിപ്പിച്ചിരിക്കുന്നത്. വർഷങ്ങളായി വിഷ്വൽ എഫക്ട്‌സ്, എഡിറ്റിംഗ് മേഖലയിൽ കഴിവു തെളിയിച്ചയാളാണ് സംവിധായകൻ അജ്മൽഹനീഫ്. ചിത്രത്തിലെ ഗ്രാഫിക്സ് രംഗങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. സംസ്ഥാന അവാർഡ് ജേതാവായ രംഗനാഥ് രവിയാണ് കാവലില്‍ ശബ്ദസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ചെറുപ്രായത്തിൽ തന്നെ കാസിനോവ എന്ന ഹിറ്റ്ചിത്രത്തിൽ ഗാനമാലപിച്ച ഗൗരിലക്ഷ്‌മി ആണ് ഇതിലെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രലേഖ മോഷന്‍ പിക്ചേഴ്സിന് വേണ്ടി ഡോ. മണിമാര ചോഴന്‍, ആന്‍റണി മാര്‍ഷല്‍ പെരേര, ജെസ്പ്സി മാര്‍ഷല്‍ പെരേര എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.