മനു; വിഡിയോ കാണാം

ഫോട്ടോഗ്രാഫറും റേഡിയോ ജോക്കിയുമായ ദീപാ ജേക്കബ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘മനു’. സ്നേഹബന്ധങ്ങളുടെ നിഷ്കളങ്കമായ ഒരു ആവിഷ്കാരം. അനുജനെ കാത്തിരിക്കുന്ന കുഞ്ഞു ചേട്ടന്റെ ആകാംഷയും കൗതുകവും ചിത്രത്തിന്റെ പ്രമേയമാകുന്നു. അവതരണവും ഫ്രെയിമുകളുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

നാരായൺ സഞ്ജീവ് ആണു മനു ആയി വേഷമിടുന്നത്. മനുവിന്റെ പ്രകടനം തന്നെയാണു ചിത്രത്തിന്റെ ഹൈലൈറ്റും. ശീതൽ, ജിയോ എന്നിവരാണ് മറ്റുതാരങ്ങൾ. സംഗീതം മനോജ് ജോർജ്. അരുൺ അലക്സ് ചിത്രം നിർമിച്ചിരിക്കുന്നു.