മെഡിക്കൽ കോളജിൽ നിന്ന് ‘ ഒരു വട്ടം കൂടി’

പരിയാരം മെഡിക്കൽ കോളജ് 2010 എം ബി ബി എസ് വിദ്യാർഥികളുടെ (decadocs) ഗ്രാജുവേഷനോട് അനുബന്ധിച്ച് പുറത്തിറക്കിയ ‘ ഒരു വട്ടം കൂടി’ എന്ന ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നു. ഫൈസൽ കോരങ്ങാട് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ആറ് വർഷം നീണ്ടു നിൽക്കുന്ന മെഡിക്കൽ കോളജിൽ കലാലയ ജീവിതമാണു ആവിഷ്ക്കരിക്കുന്നത്.

പ്രശസ്ത സംവിധായകൻ ലാൽജോസിന്റെ വിവരണത്തിന്റെ അകമ്പടിയോടെ എത്തുന്ന ചിത്രത്തിൽ നടനും നിർമാതാവുമായ വിജയ് ബാബുവും അഭിനയിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സുധാകരന്റേയും ചെയർമാൻ എം വി ജയരാജിന്റെയും എം.ഡി കെ രവിയുടെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും മറ്റ് സ്റ്റാഫുകളുടെയും സഹകരണത്തോടെയാണ് ചിത്രം എടുത്തിരിക്കുന്നത്. ഓൺലൈനിൽ ചിത്രം എത്തിച്ചിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത നിർമാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.