ഈ വിഡിയോ നമുക്കൊരു ‘സിഗ്നൽ’ ആണ്

സിഗ്നൽ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത് അത് ചർച്ച ചെയ്യുന്ന വിഷയത്തിലാണ്. രണ്ടുമിനിട്ടാണ് സിനിമയുടെ ദൈർഘ്യമെങ്കിലും ഇത് നൽകുന്ന സന്ദേശത്തിനും പ്രമേയത്തിനും അത്രയേറെ ആഴമുണ്ട്.

ജീവിതത്തിൽ എന്തൊക്കെയോ നേടാനുള്ള പാച്ചിലിനിടയിൽ നമ്മൾ ഉപേക്ഷിച്ചുകളയുന്ന സ്നേഹബന്ധത്തിന്റെ ആഴം മനസ്സിലാക്കിതരുകയാണ് സിഗ്നൽ. കേന്ദ്രകഥാപാത്രമാകുന്ന വിജയ് ബാബു മാത്രമാണ് ചിത്രത്തിലെ ഏക അഭിനേതാവും.

വിൻസന്റ് ജോസ് ആണ് ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സജിദ് നാസർ. സംഗീതം വൈശാഖ് ബിജോയ്.