Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി വരലക്ഷ്മിയെ തട്ടിക്കൊണ്ടുപോയി? ഇതാണ് വാസ്തവം

varalaxmi-kidnapped

നടി വരലക്ഷ്മയുടേതായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം കണ്ട് സിനിമാലോകം െഞട്ടി. ഇരുണ്ട മുറിയിൽ കൈകൾ രണ്ടും ബന്ധിച്ച് വായ് മൂടിക്കെട്ടിയ നിലയിൽ ഭയന്നിരിക്കുന്ന നടിയുടെ ചിത്രമാണ് ട്വിറ്ററിലൂടെ പ്രചരിച്ചത്.  #VaralaxmiGotKidnaapped എന്ന ഹാഷ് ടാഗോട് കൂടിയായിരുന്നു ഫോട്ടോ പ്രചരിച്ചത്.

varalaxmi-kidnapped-1

വാർത്ത പെട്ടെന്ന് കാട്ടുതീപോലെ പടർന്നു. എന്താണ് സത്യാവസ്ഥയെന്ന് അറിയാൻ പ്രേക്ഷകർക്കും ആശങ്ക. സേവ് ശക്തി ക്യാംപെയ്നിന്റെ ഭാഗമായുള്ള പ്രമോഷന്റെ ഭാഗമായോ അതോ ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമോ ആകും ഈ ചിത്രമെന്നും ചിലർ പറയുകയുണ്ടായി.

അവസാനം ചിത്രത്തിന്റെ വാസ്തവം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ ട്വിറ്ററിലെത്തി. ഇതൊരു സിനിമയുടെ ഭാഗമാണെന്നും താൻ സുരക്ഷിതയാണെന്നും വരലക്ഷ്മി ട്വീറ്റ് ചെയ്തു. ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകിട്ട് ആറുമണിക്ക് പുറത്തുവിടുമെന്നും നടി അറിയിച്ചു. 

എന്നാൽ ഇത്തരത്തില്‍ അതിരുവിടുന്ന സിനിമാപ്രചാരണതന്ത്രങ്ങൾ നിയന്ത്രിക്കേണ്ടതാണെന്ന അഭിപ്രായവും സിനിമാമേഖലയിൽ ഉയരുന്നുണ്ട്.  

Your Rating: