‘ഹലോ’ നായിക പാർവതിയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ

മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ഹലോയിലെ നായിക പാർവതി മെൽട്ടനെ ഓർമയില്ലേ?2007 ൽ  റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പർഹിറ്റായെങ്കിലും പാർവതിയെ പിന്നെ മലയാളത്തിൽ കണ്ടില്ല. അതേവർഷം റിലീസിനെത്തിയ ഫ്ലാഷ് എന്ന സിനിമയില്‍ പാർവതി അതിഥിയായി മാത്രമെത്തി.

പിന്നീട് ചില തെലുങ്ക് സിനിമകളിൽ അഭിനയിച്ചെങ്കിലും മുംബൈക്കാരനായ ഷംസു ലലാനിയുമായുള്ള വിവാഹത്തിന് ശേഷം പാര്‍വ്വതി സിനിമയില്‍ നിന്ന് വിട്ടു നിന്നു. സിനിമയിലില്ലെങ്കിലും നടി മോഡലിങിൽ സജീവമാണ്. പാർവതിയുടെ ചില ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്.

പാര്‍വതിയുടെ അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. 1989 ജനുവരി ഏഴിന് കാലിഫോര്‍ണിയയിലാണ് പാര്‍വതിയുടെ ജനനം.

അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മുംബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ സംഷു ലലാനിയാണ് ഭർത്താവ്.