Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതുപോലൊരു ഫസ്റ്റ്ലുക്ക് ഇറക്കാൻ ആർക്ക് ധൈര്യം

tamuzh

തമിഴ്പടം 2.0 എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ടവർ ആദ്യമൊന്ന് അമ്പരന്നു. സിനിമയ്ക്ക് രണ്ട് റിലീസ് തിയതി. ഒന്ന് തിയറ്ററിൽ മറ്റൊന്ന് പൈറസി സൈറ്റായ തമിഴ് റോക്കേർസും. ഇതൊന്നും കൂടാതെ പോസ്റ്ററിന് താഴെ ഒഫീഷ്യൽ പൈറസി പാർട്ണർ എന്ന ക്രെഡിറ്റും തമിഴ് റോക്കേര്‍സിന് തന്നെ.

Comedy scene from Tamil padam

സത്യത്തിൽ ഇത് തമിഴ്റോക്കേർസിനെ ട്രോളിയതാണോ അതോ അവർ കൂടി അറിഞ്ഞുള്ള പ്രമോഷൻ തന്ത്രമാണോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

സി.എസ്. അമുദന്റെ തമിഴ്പടം എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തമിഴ്പടം 2.0. നടന്‍ സിദ്ധാര്‍ത്ഥാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ശിവയും ഈശ്വര്യ മേനോനുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

2010ലായിരുന്നു തമിഴ് സിനിമയിലെ കത്തിരംഗങ്ങളെ കളിയാക്കി കൊണ്ടുള്ള സ്പൂഫ് ചിത്രം പുറത്തിറങ്ങിയത്. 25.05.2018ന് സിനിമ തിയേറ്ററുകളില്‍ 26.05.2018ന് തമിഴ് റോക്കേഴ്‌സില്‍ റിലീസ് എന്നാണ് പോസ്റ്ററില്‍ ഉല്‍പ്പെടുത്തിയിരിക്കുന്നത്.