Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബാഹുബലി’ താരം പീഡനക്കേസിൽ അറസ്റ്റിൽ

baahubali-actor-arrested

വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ അറസ്റ്റിൽ. വെങ്കട പ്രസാദ് എന്ന തെലുങ്ക് നടനെയാണ് ഹൈദരാബാദ് ജൂബിലി പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് മൾടിപ്ലക്സിന്റെ മാനേജർ കൂടിയാണ് വെങ്കട.

IMAX Manager Venkata Prasad held for cheating woman - TV9

കഴിഞ്ഞ ഏഴുവർഷമായി തന്നെ ലൈംഗിമായി ചൂഷണം ചെയ്തെന്നാണ് മുപ്പത്തിമൂന്നുകാരി പരാതിയിൽ പറയുന്നത്. പ്രസാദ് ഐമാക്സിലെ ജോലിക്കാരിയാണ് യുവതി. ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് സംശയം തോന്നിയപ്പോൾ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പ്രസാദിനോട് ആവശ്യപ്പെട്ടു. അതിനെത്തുടർന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.

പത്തുവർഷം മുമ്പ് വിവാഹിതയായ സ്ത്രീ ഭർത്താവുമായി അകന്ന്് കഴിയുകയായിരുന്നു. ഒരുവർഷം മുമ്പാണ് യുവതി നിയമപരമായി വിവാഹമോചിതയാകുന്നതും. അതിനിടെ പ്രസാദ് യുവതിയുമായി അടുക്കുകയും പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുയുമായിരുന്നു. തന്നെ രണ്ടുവട്ടം ഗർഭിണിയാക്കിയെന്നും നിർബന്ധിപ്പിച്ച് അബോർഷൻ ചെയ്യിപ്പിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

ബാഹുബലി ആദ്യഭാഗത്തിൽ നായകകഥാപാത്രമായ പ്രഭാസിന്റെ വളർത്തച്ഛന്റെ വേഷത്തിലാണ് പ്രസാദ് എത്തിയത്.