അനുഷ്കയെ അമ്പരപ്പിച്ച് പ്രഭാസിന്റെ പിറന്നാൾ സമ്മാനം

തെന്നിന്ത്യയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡികളാണ് പ്രഭാസും അനുഷ്കയും. കൂടാതെ ഇവർ ജീവിതത്തിലും ഏറ്റവും അടുത്തസുഹൃത്തുക്കളാണ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉണ്ടാകുമെന്നൊക്കെ വാർത്ത വന്നപ്പോഴും അതെല്ലാം അവർ തന്നെ നിരസിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഇരുവരുടെയും സൗഹൃദം ചർച്ചയാകുന്നു. അനുഷ്കയുടെ പിറന്നാളിന് പ്രഭാസ് നൽകിയ സമ്മാനമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയ വാർത്ത.

തെന്നിന്ത്യന്‍ താര റാണിയായ അനുഷ്‌കയുടെ പിറന്നാളായിരുന്നു നവംബര്‍ 6. സിനിമ മേഖലയിലെ പല പ്രമുഖരും താരത്തിന് പിറന്നാള്‍ ആശംസയുമായി എത്തി. അപ്പോഴെല്ലാം ആരാധകര്‍ കാത്തിരുന്നത് പ്രഭാസ് അനുഷ്‌കയ്ക്ക് നല്‍കുന്ന സമ്മാനം എന്താണെന്ന് അറിയാനായിരുന്നു.

ഏകദേശം അൻപത് ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യു കാറാണ് അനുഷ്‌കയ്ക്ക് പിറന്നാള്‍ സമ്മാനമായി പ്രഭാസ് നൽകിയതെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഒക്ടോബര്‍ 23ന് പ്രഭാസിന്റെ പിറന്നാളായിരുന്നു. അന്ന് പ്രഭാസിനെ ഞെട്ടിച്ച് ആഡംബര വാച്ച് അനുഷ്ക സമ്മാനമായി നൽകിയിരുന്നു. വാച്ചുകളോട് ഏറെ ഇഷ്ടമുള്ള പ്രഭാസിന് വിലയേറിയ ഒരു ഡിസൈനര്‍ വാച്ചാണ് അനുഷ്‌ക സമ്മാനമായി നല്‍കിയത്.