Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയ്ക്ക് പ്രഭാസിന്റെ പിറന്നാൾ ആശംസ

Prabhas-and-Anushka-Shetty

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രഭാസ്. അനുഷ്ക നായികയാകുന്ന ബാഗമതിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പങ്കുവച്ചായിരുന്നു പ്രഭാസിന്റെ പിറന്നാൾ ആശംസ.

അനുഷ്കയുടെ 35ാം പിറന്നാൾ ആണ് ഇന്ന്. പിറന്നാളിനോട് അനുബന്ധിച്ച് നടിയുടെ പുതിയ സിനിമയായ ബാഗമതിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. വണ്ണം കൂടിയെന്ന് പറഞ്ഞ് പരിഹസിച്ചവർക്ക് മറുപടിയുമായി കയ്യിൽ ചുറ്റികയുമായി മെലിഞ്ഞ ഗെറ്റപ്പിലാണ് അനുഷ്ക എത്തിയത്.

നടൻ ഉണ്ണി മുകുന്ദനും ഫെയ്സ്ബുക്കിലൂടെ അനുഷ്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. ബാഗമതിയിൽ ഉണ്ണി മുകുന്ദനാണ് അനുഷ്കയുടെ നായകൻ.

അനുഷ്കയോടൊത്ത് കേക്ക് മുറിക്കുന്ന ചിത്രവും ഒപ്പം ഗംഭീരൻ പിറന്നാൾ ആശംസയും ഉണ്ണിമുകുന്ദൻ നേർന്നിട്ടുണ്ട്. 

"നീ എങ്ങനെയാണോ ഉള്ളത് അതുപോലെ തന്നെയിരിക്കുക, മറ്റുള്ളവരെ എപ്പോഴും പ്രചോദിപ്പിക്കുക. നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങൾ മനോഹരമായിരുന്നു. പ്രിയപ്പെട്ട അനുഷ്ക, ജീവിതത്തിൽ ഇനിയും നിനക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ ശുഭാപ്തിവിശ്വാസവും എളിമയും മറ്റുള്ളവരിലേക്കും എന്നും പകർന്നുനൽകൂ. ഈ പുതുവർഷത്തിൽ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ. ബാഗമതിയിലെ പ്രകടനം കാണാൻ കാത്തിരിക്കുന്നു." - ഉണ്ണിമുകുന്ദൻ കുറിച്ചു.