‘മുംബൈ പുറത്തായതിൽ സന്തോഷം’; പ്രീതി സിന്റയ്ക്ക് കിട്ടിയ പണി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പുറത്തായതിനെ തുടർന്ന് ആരാധകരെല്ലാം വിഷമത്തിലിരുക്കുമ്പോഴാണ് എരിതീയില്‍ എണ്ണയുമായി കിങ്സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ എത്തിയത്.  ചെന്നൈ–പഞ്ചാബ് മത്സരത്തിനിടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായതില്‍ സന്തോഷിക്കുന്ന പ്രീതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മത്സരത്തിനിടെ പ്രീതി സിന്റയുടെ ചുണ്ടനക്കം നോക്കിയാണ്, മുംബൈ തോറ്റ് പുറത്തായതില്‍ താന്‍ സന്തോഷിക്കുന്നുവെന്ന് അവര്‍ പറഞ്ഞതായി വിമർശകർ കണ്ടെത്തിയത്. ഇതോടെ പ്രീതിക്കെതിരെ മുംബൈ ആരാധകർ രംഗത്തെത്തി. ‘ഐയാം ജസ്റ്റ് വെരി ഹാപ്പി ദാറ്റ് മുംബൈ ഈസ് നോട് ഗോയിംഗ് ടു ദി ഫൈനല്‍സ്, റിയലി വെരി ഹാപ്പി’, ഇങ്ങനെയാണ് പ്രീതി ഒപ്പമുണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നതെന്നായിരുന്നു വൈറലായ വിഡിയോയിലെ അടിക്കുറിപ്പ്.

എന്നാൽ മത്സരത്തിൽ ചെന്നൈയോട് പഞ്ചാബ് പരാജയപ്പെട്ടതോടെ മോശം പ്രകടനത്തിന് താരം മാപ്പ് ചോദിച്ചു. ചെന്നൈയ്‌ക്കെതിരെ അഞ്ച് വിക്കറ്റിന് തോറ്റതോടെ ടീം പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ഇതോടെയാണ് പ്രീതി ആരാധകരോട് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. അതേസമയം, മത്സരത്തിനിടെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായതില്‍ സന്തോഷിക്കുന്ന പ്രീതിയുടെ വീഡിയോയും വൈറലായിട്ടുണ്ട്