ജാന്‍വിയുടെ മടിയില്‍ ഇഷാന്‍; കുറച്ച് കൂടിപ്പോയെന്ന് ആരാധകർ

ജാന്‍വിയുടെയും ഇഷാന്റെയും ആദ്യ ചിത്രം ധഡക് ആയിരുന്നു. സ്‌ക്രീനില്‍ പ്രണയിതാക്കളായി അഭിനയിച്ച ഇരുവരും ഓഫ് സ്‌ക്രീനിലും സൗഹൃദം സൂക്ഷിച്ചിരുന്നു. ഇരുവരും ഡേറ്റിങിലാണെന്നും സിനിമാ മാധ്യങ്ങളില്‍ വാര്‍ത്ത വന്നു. എന്തായാലും ഇരുവരും തമ്മിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഇഷാന്‍ ആണ് ജാന്‍വിക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്. സ്വീറ്റസ്റ്റ് കപ്പിള്‍ എന്നാണ് ഇരുവരെയും വിളിക്കുന്നത്. എന്നാൽ ചിത്രത്തിന് വിമർശനവും ഉയരുന്നുണ്ട്. ജാൻവിയുടെ വസ്ത്രമാണ് ചിലരുടെ പ്രശ്നം. മാന്യമായി വസ്ത്രം ധരിച്ചിട്ട് ചിത്രം പോസ്റ്റ് ചെയ്യൂ എന്ന് വിമർശകർ പറയുന്നു.

നേരത്തെ ഫിലിംഫെയർ മാസികയ്ക്കു വേണ്ടി ഇരുവരും ഹോട്ട്ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ധടക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ആ ഫോട്ടോഷൂട്ട്. അതിൽ നിന്നുള്ള ചിത്രമാണ് ഇഷാൻ വീണ്ടും പോസ്റ്റ് ചെയ്തത്.

ധഡക്കിന്റെ സെറ്റില്‍ ആദ്യമായി കണ്ടപ്പോള്‍ തന്നെ ജാന്‍വിയുമായി സൗഹൃദത്തിലായെന്ന് നേരത്തെ ഇഷാന്‍ പറഞ്ഞിരുന്നു. സിനിമയോട് രണ്ടു പേര്‍ക്കും വലിയ ആഗ്രഹമാണ്. ജാന്‍വി എല്ലാവരിലും പുഞ്ചിരി പടര്‍ത്തും. ആത്മാര്‍ഥതയും സത്യസന്ധതയുമുള്ള ആളാണ് ജാന്‍വിയെന്നുമാണ് ഇഷാന്‍ പറഞ്ഞത്.