ലുങ്കി ഉടുത്ത് അമല പോൾ; ചിത്രം വൈറൽ

ലുങ്കി ഡാൻസല്ല അമല പോളിന്റെ ലുങ്കി ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു മണിക്കൂറുകൾക്കുളളിൽ ലഭിച്ചത് 2 ലക്ഷം ലൈക്സ്. 

അമല പോൾ ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നുമാണ് ലുങ്കി ചിത്രം അമല പകർത്തിയിരിക്കുന്നത്.

‘ലുങ്കിയുടെ നാട്ടിലേയ്ക്ക് സ്വാഗതം, ഇവിടെ എല്ലാവരുടെയും ഇഷ്ട ഭക്ഷണം കള്ളും അപ്പവും മീൻകറിയുമാണ്.’– ചിത്രം പങ്കുവെച്ച ശേഷം അമല കുറിച്ചു.

നടിയുടെ അവസാനറിലീസ് ആയ രാക്ഷസൻ വലിയ വിജയമായിരുന്നു. അതോ അന്ത പാർവൈ പോലാ, ആടൈ, ആടുജീവിതം എന്നിവയാണ് അമലയുടെ പുതിയ പ്രോജക്ടുകൾ.