2 കണ്ട്രീസ് തെലുങ്കിൽ; നായകൻ വെങ്കിടേഷ്

സൂപ്പര്‍ ഹിറ്റായ ദിലീപ്‌ ചിത്രം ടു കണ്‍ട്രീസ്‌ തെലുങ്കിലേക്ക്‌. തെലുങ്ക്‌ സൂപ്പര്‍ സറ്റാര്‍ വെങ്കിടേഷ്‌ ചിത്രത്തില്‍ നായകനായി എത്തുമെന്നാണ്‌ സൂചനകള്‍. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. ചിത്രത്തില്‍ ആരാണ്‌ നായികയാവുകയെന്ന്‌ ഇതുവരെ തീരുമാനിച്ചിട്ടില്ല.

സിനിമയുടെ പകര്‍പ്പവകാശം നേരത്തെ തന്നെ തെലുങ്കിലേക്ക് വിറ്റ്പോയിരുന്നു. ഷാഫി സംവിധാനം ചെയ്ത് ചിത്രം രജപുത്ര ഫിലിംസിന്റെ ബാനറിൽ എം രഞ്ജിത് ആണ് നിർമിച്ചിരുന്നത്.