Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹേഷ് ബാബു–മുരുകദോസ് ചിത്രം സ്പൈഡർ; ഫസ്റ്റ്ലുക്ക്

spyder-poster

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ പുതിയ ചിത്രം സ്പൈഡർ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള പ്രോജക്ട് ആണ്. തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുന്ന ചിതത്തിൽ എസ് ജെ സൂര്യയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്.

Spyder First Look | Mahesh Babu | A R Murugadoss | Rakul Preet Singh | #SPYDER

കൈയ്യിൽ തോക്കുമായി നിൽക്കുന്ന മഹേഷ് ബാബുവിനെയാണ് പോസ്റ്ററിൽ കാണുന്നത്. സ്പൈ ആയാണ് മഹേഷ് ബാബു ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.‌ ഭരത്, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളൊരുക്കിയ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൊറിയോഗ്രാഫർ. ഹാരിസ് ജയരാജ് സംഗീതം.