വിജയ്‌യുടെ തെറി റെക്കോർഡ് തകർത്ത് വിവേകം ടീസർ

തല ആരാധകർ ഈ വർഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവേകം ടീസർ പുറത്തിറങ്ങി. ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന വിഷ്വൽ ട്രീറ്റ് തന്നെയാണ് ടീസർ. റഷ്യയിൽ പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമ ആക്​ഷൻ ത്രില്ലറാണ്.

മെയ് 11ന് പുറത്തിറങ്ങിയ ടീസർ ഇതിനോടകം കണ്ടുകഴിഞ്ഞത് പതിനേഴ് ലക്ഷം ആളുകളാണ്. നിരവധി റെക്കോർഡുകളും ടീസർ തകർത്തു. യൂട്യൂബിൽ ഏറ്റവും വേഗത്തിൽ കൂടുതൽ ലൈക്സ് കിട്ടിയ ടീസർ എന്ന റെക്കോർഡ് ഇനി വിവേകത്തിന് സ്വന്തം.

Kabali – Rajini – 100K  Likes in 1.5 Hours

Bairavaa – Vijay – 100K likes in 2 Hours

Theri – Vijay – 100K likes in 8 Hours

Vedalam – Ajith – 100K likes in 18 Hours

വെറും അൻപത് മിനിറ്റുകൾ കൊണ്ട് വിവേകം നേടിയത് ഒരുലക്ഷം ലൈക്സ്. മണിക്കൂറുകൾ പിന്നിടുമ്പോൾ ഇത് രണ്ടുലക്ഷം ആയികഴിഞ്ഞു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായാണ് ചിത്രത്തിൽ അജിത്ത് എത്തുന്നത്. വിവേക് ഒബ്റോയി ആണ് വില്ലൻ. കാജൽ അഗർവാൾ, അക്ഷരാ ഹാസൻ എന്നിവരാണ് മറ്റുതാരങ്ങൾ.