പുലിമുരുകൻ തമിഴ് ട്രെയിലർ കാണാം

മലയാളത്തില്‍ ബോക്‌സ്ഓഫീസ് ചരിത്രമായ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ തമിഴ് പതിപ്പ് തീയേറ്ററുകളിലേക്ക്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ത്രിഡിയിലാണ് ചിത്രം റിലീസിനെത്തുക. ജൂൺമാസം പുലിമുരുകൻ തിയറ്ററുകളിലെത്തും.

റിലീസിന് മുന്‍പ് ചെന്നൈയില്‍ നടന്ന ഓഡിയോ റിലീസ് ചടങ്ങില്‍ ടോമിച്ചൻ മുളകുപാടം, അജാസ്, തമിഴ്നടൻ നാട്ടി, നിർമാതാവ് കെ.ടി കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.

തമിഴിൽ സിനിമ വമ്പൻ റിലീസ് ആയിരിക്കില്ല. സെന്തൂർ സിനിമാസ് ആണ് തമിഴിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തമിഴിലും ഡബ്ബ് ചെയ്തിരിക്കുന്നത്. തെലുങ്കില്‍ 'മന്യംപുലി' എന്ന പേരില്‍ റിലീസ് ചെയ്തപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.