കബാലിയെ വെല്ലാൻ കാല; ഫസ്റ്റ്ലുക്ക് കാണാം

സൂപ്പർഹിറ്റ് ചിത്രമായ കബാലിയ്ക്ക് ശേഷം രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത് ഒരുക്കുന്ന പുതിയ ചിത്രം‘കാല’ ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. കബാലീശ്വരനെ വെല്ലുന്ന ലുക്കിലാണ് സൂപ്പർസ്റ്റാർ കാലയിൽ എത്തുന്നത്.

ചോര പൊടിയുന്ന മുഖവും തീക്ഷണമായ നോട്ടവും നിറഞ്ഞ ക്ഷുഭിതനായ രജനീകാന്തിനെയാണ് പോസ്റ്ററിൽ കാണാനാകുക. ധനുഷ് ആണ് പേരും പോസ്റ്ററും ഔദ്യോഗികമായി പുറത്തിറക്കിയത്. വണ്ടർബാർ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് നിർമാണം.

അധോലോക നായകനായാണ് ഇത്തവണയും രജനി എത്തുന്നത്. കബാലിയിൽ മലേഷ്യ ആയിരുന്നെങ്കിൽ കാലായിൽ മുംബൈയാണ് തട്ടകം. ഗംഭീര സെറ്റാണ് ചിത്രത്തിനായി ഒരുങ്ങുന്നത്. സിനിമ ഹാജി മസ്താന്റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. എന്നാൽ അണിയറപ്രവർത്തകർ അത് നിഷേധിക്കുകയും ചെയ്തു.

കരികാലൻ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. സംഗീതം സന്തോഷ് നാരായണൻ, എഡിറ്റിങ്– ശ്രീകർ പ്രസാദ്. സ്റ്റണ്ട്–ദിലിപ് സുബ്രഹ്മണ്യൻ.