ഭല്ലാലദേവയല്ല ജോഗേന്ദ്രയായി റാണ; ടീസർ കാണാം

ബാഹുബലിയിലെ വില്ലൻ കഥാപാത്രമായ ഭല്ലാലദേവയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ റാണ ദഗുപതി നായകനാകുന്ന ചിത്രമാണ് നേനെ രാജു നേനെ മന്ത്രി. സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മുണ്ടുടുത്ത് ഗ്ലാമർ ലുക്കിലാണ് റാണ എത്തുന്നത്.

കാജൽ അഗർവാൾ ആണ് നായിക. സംവിധാനം തേജ. ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും.